വാഴ്വ് എന്തിന് എന്ന് ചോദിക്കുന്നവരോട് വാഴ്വ് നൽകുന്ന സന്ദേശം ഇതാണ് എന്ന് പറയാനുള്ള ഉത്തരവാദിത്വം ക്നാനായ മിഷൻ ഭാരവാഹികൾക്കില്ലേ..!?⁉️
ക്നാ ഫയറിൽ എത്തിയ, ധാരാളം മിഷൻ പ്രേമികൾക്ക് ഉള്ളിൽ ഉണർന്ന ഒരു ചോദ്യമാണിത്...! പക്ഷേ വ്യക്തമായ ഒരു ഉത്തരം നൽകുന്നതിൽ ക്നാനായ മിഷൻ നേതൃത്വം ഇന്ന് പരാജയപ്പെട്ടിരിക്കുന്നു....!
യഥാർത്ഥ ആത്മീയതയിലേക്കുള്ള ഒരു വളർച്ചയ്ക്ക് ക്നാനായ മിഷൻ ആവശ്യമാണെന്നാണ് ചിലരെങ്കിലും ധരിച്ചിരുന്നത്...!
അത് അവർക്ക് ഇവിടെ ലഭിച്ചിട്ടില്ല..!
വാഴ്വിവിന്റെ മധ്യസ്ഥ പ്രാർത്ഥന വിഭാഗം, പ്രാർത്ഥിച്ചിരുന്നത് ക്നാനായക്കാരുടെ ഐക്യമാണ്..! അതിന് അധികാരികളുടെ ഭാഗത്തുനിന്നും, പരിശുദ്ധാത്മാവിന്റെ നിറവിൽ പദ്ധതികൾ ഉരുതിരിയണമായിരുന്നു,
പക്ഷേ പരിഹാര നിർദ്ദേശങ്ങൾ ഒന്നും സഭയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മറിച്ച്, കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് സമുദായത്തിൽ വിവാഹ കൂദാശ നടത്താൻ ആഗ്രഹിച്ച വരെ, മുടക്കി പുറത്താക്കുന്ന ദാർഡ്യമാണ്, അതിനുള്ള അംഗപുറപ്പാടാണ് ക്നാനായ മിഷനെ അനുകൂലിച്ചവർക്ക് പോലും കാണാനായത്. വാഴ്വിവിന് ടിക്കറ്റ് എടുത്തവർ പോലും, സഭയുടെ തെറ്റായ, കുടുംബങ്ങളെ ശിഥിലമാക്കുന്ന ഈ നയവൈകല്യത്തിൽ നിരാശരാണ്...!😌
UKKCA യുടെ ചരിത്രവും, UK യിലെ സീറോ മലബാർ സഭയുടെ ചരിത്രവും അറിയുന്നവരാണ് ഇവിടത്തെ ക്നാനായക്കാരിൽ ഭൂരിഭാഗവും...! എന്നാൽ പുതുതായി വന്നവർക്ക് കാര്യങ്ങൾ വ്യക്തമായിട്ടില്ല.!
അവർക്കുവേണ്ടിയാണ് ഇത് എഴുതുന്നത്...!
UKKCA യൂറോപ്പിലെ തന്നെ ഏറ്റവും കെട്ടുറപ്പുള്ള, 2000 മുതൽ പടിപടിയായി വളർന്നതും, ശക്തമായ ആത്മീയ അടിത്തറയുള്ളതുമായ ഒരു സംഘടന സംവിധാനമാണ്., സീറോ മലബാർ സഭയ്ക്ക് മുന്നേ ചാരിറ്റി ഇൻ കോർപ്പറേറ്റഡ് ഓർഗനൈസേഷൻ(CIO, Uk) തന്നെയാണ്...! അതിന്റെ ആത്മീയ ആവശ്യങ്ങൾക്ക് ഇവിടെയുള്ള കത്തോലിക്കാസഭയുടെ എല്ലാ പിന്തുണയും എക്കാലത്തും ലഭിച്ചിരുന്നു.! കോട്ടയം രൂപതയിലെ ഒന്നോ രണ്ടോ വൈദികരുടെ മേൽനോട്ടത്തിൽ മാത്രമായിരുന്നപ്പോഴും, സ്വതന്ത്രമായി ലഭിച്ചിരുന്ന കൂദാശകൾ അതേ കോട്ടയം രൂപതയിലെ വൈദികർ സീറോ മലബാർ നിയമവ്യവസ്ഥയുടെ പേരിൽ തടസ്സമാക്കുമ്പോൾ, ഇവർ തങ്ങളുടെ യഥാർത്ഥ ദൗത്യത്തിൽ പരാജയപ്പെട്ടു എന്ന് വ്യക്തമാണല്ലോ...!?
2010 ന് ശേഷം ഇവിടെ സീറോ മലബാർ സഭ ആരംഭിച്ച ഒരു കോഡിനേഷൻ സംവിധാനം, നിരന്തരമായി ക്നാനായക്കാരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തി അതിനെ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്., ക്നാനായ വൈദികരെ തന്നെ അവർ അകറ്റിനിർത്തി.!
പുതിയ ക്നാനായ വൈദികർ ukയിൽ എത്തുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
അന്നുമുതൽ ക്നാനായ ഐക്യത്തിന്റെ പ്രതീകമായ, UKKCA തകർക്കാൻ അവർ ശ്രമിച്ചിരുന്നു. അവരുണ്ടാക്കിയ സെൻറ്തോമസ് ഫോറം, ക്നാനായ വൈദീകരുടെമേൽ നിയന്ത്രണം ഉണ്ടാക്കാൻ പരസ്യമായി പ്രചരണവും നടത്തിയിരുന്നു..! അപ്പോഴും നമുക്ക് പ്രതീക്ഷയായി, പത്തുവർഷം മുമ്പ് ഷൂസ്ബെറി രൂപതയിൽ സ്വതന്ത്രമായ ക്നാനായ ചാപ്ലിൻസി നമുക്ക് ലഭിച്ചു. നാം സ്വതന്ത്രമായി തന്നെ മുന്നോട്ടുപോയി...!!!
2016ൽ സീറോ മലബാർ രൂപത വന്നപ്പോൾ, ക്നാനായ മുന്നേറ്റങ്ങളുടെയും പിന്നിൽ UKKCA യെ എന്ന സംഘടനയുടെ കരുത്ത് സീറോ മലബാറിന്റെ കണ്ണിലെ കരടായി..!!!
ക്നാനായക്കാരെ പ്രതിരോധിക്കാനായി അവർ ഉണ്ടാക്കിയ സെൻറ് തോമസ് ഫോറം മുളയിൽ തന്നെ തകർന്നടിഞ്ഞിരുന്നല്ലോ...!
ഈ കാലഘട്ടത്തിലാണ്, സീറോ മലബാർ UK കോഡിനേറ്റർ, Fr. തോമസ് പാറാടിയെ മലർത്തിയടിച്ച്, കുശാഗ്ര ബുദ്ധിയായ ശ്രാബിക്കൻ UKയിൽ മെത്രാനായി എത്തിയത്.!
അദ്ദേഹം മാർ മൂലക്കാടന്റെ സഹായത്തോടെ ഉപാധികളില്ലാതെ പിന്തുണ UKKCAയിൽ നിന്നും നേടിയെടുത്തു...!!! UKKCA യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കെണിയായി മാറിയ തീരുമാനം.! ആ ആന മണ്ടത്തരം ഇന്നും UKKCAയെ വേട്ടയാടുന്നു.! UKKCA നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ ഇത് ഇന്നും തടസ്സമാകുന്നു.!
ആദ്കുത്തി കൊല്ലുന്നതിനു പകരം നക്കിക്കൊല്ലുന്ന നയമാണ് സ്രാബിക്കൻ സ്വീകരിച്ചതെങ്കിൽ, ഇന്ന് കുത്തിക്കൊല്ലുന്ന നയം തന്നെയാണ്...!
അന്നുമുതൽ, UKKCA യുടെ ഉള്ളിൽ ചാരന്മാരെ അയാൾ കണ്ടെത്തി. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നീട്ടി മുൻ UKKCA ഭാരവാഹികളിൽ ചിലരെ പോക്കറ്റിൽ ആക്കി.!
ആദ്യം UKKCA മുന്നോട്ടുവച്ച മിഷൻ വിഷൻ, ക്നാനായ ദർശൻ, UKKCA മിഷൻ അക്കൗണ്ട് എന്നിവയിലെ നിർദ്ദേശങ്ങളോട് അനുഭവപൂർവ്വം നിലപാടെടുത്തവർ, പിന്നീട് ഭിന്നിപ്പിച്ച് തകർക്കുക, എന്ന ഗൂഢലക്ഷ്യത്തോടെ, സ്രാമ്പിക്കന്റെ കരുക്കൾ നീക്കി...!!!
ആദ്യം കൂടുതൽ വൈദികരെ, കോട്ടയം രൂപതയിൽ നിന്ന് തന്നെ നേടിയെടുത്ത ശ്രാബിക്കൻ, 15 ക്നാനായമിഷനും മറ്റു വടക്കുംഭാഗ മിഷനോടൊപ്പം അതെ നിയമ വ്യവസ്ഥയിൽ സങ്കരമാക്കി തന്റെ ഉരുക്കുമുഷ്ടിയിൽ അടക്കി വാഴാൻ ശ്രമം തുടങ്ങി.,
ഒരു ക്നാനായ വൈദികനെ വീജിയും ആക്കി ഭിന്നിപ്പിന്റെ ആക്കംകൂട്ടി. തന്റെ ഇഷ്ടത്തിന് നിൽക്കാത്ത വൈദികരെ കൈയ്യോടെ പിടിച്ചു വിസ ലഭ്യമാക്കാതെ പറഞ്ഞയച്ചു..! കട്ടിയാങ്കലും കണ്ണാലയച്ചനുമെല്ലാം ആ ഗണത്തിൽ വരും.!
വൈദികരുടെമേലും UKKCA യുടെ മേലും കോട്ടയം രൂപതാ അധ്യക്ഷന് അധികാരമില്ലെന്നു ക്നാനായക്കാരെ പടിപടിയായി സ്രാബിക്കൻ ബോധ്യപ്പെടുത്തിയല്ലോ!. ആദ്യകാലം ക്നാനായ മക്കളുടെ ഭവനങ്ങൾതോറും കയറിയിറങ്ങി ഫോട്ടോ എടുത്തും, ശ്രാബിക്കൻ ക്നാനായക്കാരുടെ സ്വന്തം പിതാവായി നന്നായി അഭിനയിച്ചു. ഇതിലൂടെ ലക്ഷ്യം വെച്ചത് സമുദായത്തിനുള്ളിൽ തന്ത്രപരമായി ഭിന്നത വിതക്കുകയായിരുന്നു...!
അങ്ങനെ UKKCA യുടെ കൺവെൻഷനിൽ മൂലേക്കാടനെ കൊണ്ട്തന്നെ ഇത് പറയിക്കാനും മാത്രം സാംബിക്കാൻ വിജയിച്ചു.!
കയ്യടിക്കാൻ മുൻനിരയിൽ തന്നെ, UKKCA മുൻനേതാക്കളേയും അണിനിരത്തിയത് അധികമായി തിരിച്ചറിഞ്ഞില്ല...!?
അവർ ഇന്ന് വാഴത്തി വിഭജിക്കുന്നതിലെ കുഴലൂത്തുകാരനാണ്.!
കോട്ടയം രൂപത അധ്യക്ഷന്റെ വാക്കുകൾ കേട്ട് നിസ്സഹായരായിപ്പോയ, UKKCA ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി., നാഷണൽ കൗൺസിൽ ഐക്യ കണ്ഠേന മുലേക്കാടന്റെ ഈ നിരുത്തരവാദപരമായ ഈ പ്രസ്താവനയെ അപലപിച്ചു.!
സമുദായികമായി നിലനിൽക്കുവാൻ അവർ വിശുദ്ധ ക്നായി തോമയിൽ തന്നെ ശരണം വച്ചു...! വിശുദ്ധ അനുഗ്രഹം, സമുദായത്തിന് പുതുജീവൻ പകർന്നു.
UKKCA തകർക്കാൻ മരണാനന്തര ചടങ്ങും, വിവാഹവും, മറ്റു കൂദാശകളും മുടക്കിയും, നേതാക്കന്മാരെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു ഇല്ലാതാക്കുന്ന ഭിന്നിപ്പിൻ്റെയും വെറുപ്പിന്റെയും കൂദാശകൾ വാഴ്ത്തി നൽകാൻ ക്നാനായ വൈദികരെ തന്നെ ഉപയോഗിച്ചു.! ക്രിസ്തീയ വിശ്വാസത്തിന്റെ സകല സീമകളും ലംഘിച്ച്, അൾത്താരകളിൽ നിന്ന് പോലും പച്ചയ്ക്ക് നുണ പറഞ്ഞുപോലും വിശ്വാസികളെ ഞെട്ടിച്ചു കളഞ്ഞു. വിശ്വാസിയുടെ മേൽ കടുത്ത പൈശാചിക ആക്രമണമാണ് ഇവർ അഴിച്ചുവിട്ടത്..!?
ഇവരുടെ ആത്മീയ ശുശ്രൂഷകളും ധ്യാനങ്ങളും, വാഴ്വിവിന്റെ പ്രാർത്ഥനകൾ പോലും സ്നേഹത്തിനും സത്യത്തിനും എതിരാണ കൊട്ടിയടയ്ക്കലായി യഥാർത്ഥ വിശ്വാസികൾ തിരിച്ചറിഞ്ഞു തുടങ്ങി...!!!
അവർ തുറന്നു ചോദിക്കുന്നു,
നിങ്ങളുടെ വാഴ്വ് ക്നാനായ സമുദായത്തിൽ ഐക്യം ഉണ്ടാക്കുവാനോ, കൂട്ടായ്മ വർദ്ധിപ്പിക്കുവാനോ ഉതകുന്നില്ലെങ്കിൽ നിങ്ങൾ സേവിക്കുന്നത് ആരെയാണ്...!?
UKKCA എന്ന സംഘടനയ്ക്കെതിരെ കഴിഞ്ഞ മൂന്നു വർഷവും, നിങ്ങൾ നടത്തിയത് ക്രിസ്തീയ മൂല്യങ്ങൾക്ക് ചേരുന്നതാണോ...!?⁉️
നിങ്ങളോടൊപ്പം വാഴ്വ് യാത്രയിൽ സഞ്ചരിച്ചവർക്ക് ക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവോ...!?⁉️
നിങ്ങൾക്ക് എന്തു കൊണ്ടാണ് ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാനാൻ കഴിയാത്തത്..!?⁉️
UKKCAയുടെ ചരിത്രം അറിയാതെ, UK യിലെത്തിയ പുതിയ ക്നാനായ മക്കളെ മിഷനിലൂടെ നിങ്ങൾ എങ്ങോട്ടാണ് നയിച്ചത്...!!!⁉️
വടക്കുംഭാഗ രൂപതയിൽ ചേർന്ന ഇവർക്ക് കോട്ടയം രൂപതയുമായി ഇനിയെന്തു ബന്ധം മായിരിക്കും തുടരുക...!!!⁉️
തെക്കുംഭാഗരായി അടുത്ത തലമുറ ഇവരെ തിരിച്ചറിയുന്നില്ലെങ്കിൽ, നിങ്ങൾ ആരോടൊപ്പം, ആരെ വാഴ്ത്തി മുറിക്കും..!!!⁉️അതിൽ ക്രിസ്തു ഉണ്ടാവില്ല എന്ന സത്യം നിങ്ങൾ തുറന്നു പറയുമോ..! തിരിച്ചറിയുമോ..!!!🙏🙏🙏
🕎Jai Knanaya✡️Jai Christ🙏
-Jimmi Cherian Mozhikodthu