കാരിത്താസ് ആശുപത്രിയിലൂടെ,
ഒരു നീണ്ടൂർ വിശ്വാസി സ്വർഗം നരകം എന്നിവിടങ്ങളിലേക്ക് ഒരു ടൂർ പോയി തിരികെ വന്ന അനുഭവ സാക്ഷ്യം വിളമ്പാൻ നീണ്ടൂർ പള്ളി അൾത്താരയെക്കാൾ മെച്ചപ്പെട്ട സ്ഥലം വേറെ എവിടിരിക്കുന്നു ? കാരിത്താസ് ഡയറക്ടർ ആള് പുലി തന്നെ.
മെഡിക്കൽ error എന്ന കാരണത്താൽ കാരിത്താസിൽ ജീവൻ ഉപേക്ഷിക്കേണ്ടി വന്നവരുടെ ചാർച്ചക്കാർക്കു കൂടി അനുഭവ സാക്ഷ്യങ്ങൾ വിളമ്പാൻ അൾത്താരകൾ തോറും അവസരം ഒരുക്കുമോ ഡയറക്ടർ അച്ചൻ?
ദൈവം ഇല്ലെന്നു വിശ്വസിക്കുന്നവരിൽ മുൻ നിരയിൽ നിൽക്കുന്നത് വൈദീകർ തന്നെയാണ് അവര് സത്യത്തിൽ പെട്ടു പോയവരാണ് പിന്നെ കാക്കാനും കൈ ഇട്ടു വാരാനും കൈ നനയാതെ മീൻ പിടിക്കുവാനും ദൈവത്തിന്റെ പേരിൽ എളുപ്പമാണ് എന്ന് തിരിച്ചറിഞ്ഞിട്ടുള്ള വൈദീകർ അല്പം ഭക്തി അഭിനയിക്കും മൊണ്ണ വിശ്വാസികളും കൂടാതെ സഭാ സംവിധാനങ്ങളെ സഹായിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന സാധ്യത തിരിച്ചറിഞ്ഞിട്ടുള്ള ചെറുകിട വൻകിട ബിസിനസുകാരും ചെറുതും വലുതുമായിട്ടുള്ള സംഭാവനകൾ നൽകും.
സാധാരണ മോണ വിശ്വാസികൾ അതിനെ നേർച്ച എന്ന പേരിട്ടു താലോലിക്കും.
വാൻ കിട മുതലാളികൾ അതിനെ ചാരിറ്റി എന്ന ഓമനപ്പേരിൽ കൊട്ടി ഘോഷിക്കും ഈ വക വരുമാനങ്ങൾ വരവ് വെക്കുന്ന കാര്യത്തിൽ ദൈവം പോലും അറിയാത്ത തരത്തിൽ അതെങ്ങനെ ഒക്കെ വേണം എഴുതി ചേർക്കാൻ എന്ന് കൂരിയാ തീരുമാനിക്കും.
ദാനധർമികളെയും ഇവരുടെ മോഷണങ്ങൾക്ക് നേരെ കണ്ണിറുമ്മി അടക്കുന്ന രാഷ്ട്രീയ നേതാക്കളെയും ഒരേ വേദിയിൽ സഭ അനുമോദിക്കും, ആദരിക്കും സമൂഹ മധ്യത്തിലും മാധ്യമങ്ങളിലും “മഹാ മനസ്ക്കർ" എന്നിവർ വാഴ്ത്തപ്പെടും.
സത്യത്തിൽ അവർ tax വെട്ടിപ്പ് എന്ന മോഷണ കലയിലൂടെ മറ്റൊരു ലാഭവും അതിലൂടെ സാധ്യമാക്കുന്നു വീതം കിട്ടിയാൽ, മത മേലധ്യക്ഷന്മാർക്കും രാഷ്ട്രീയ പ്രഭുക്കന്മാർക്കും നിങ്ങൾ ആരെ വെട്ടിച്ചാലും കൊന്നാലും സാമാന്യം ഭേദപ്പെട്ട രീതിയിൽ നിങ്ങളെ പുകഴ്ത്തിക്കൊണ്ടിരിക്കും
"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും, ചോര തന്നെ കൊതുകിന്നു കൗതുകം"
