പ്രിയപ്പെട്ട ക്നാനായ സഹോദരങ്ങളെ,
നമ്മുടെ പ്രധാന ശത്രുക്കൾ രൂപതയെ നയിക്കുന്ന മെത്രാന്മാരും, വൈദികർ അടങ്ങുന്ന കൂരിയായും എന്ന കാര്യത്തിൽ തർക്കമില്ല. മെത്രാൻമാരുടെയും വൈദികരുടെയും ഇഷ്ട്ടത്തിനൊത്തു മാത്രം തുള്ളാൻ സൃഷ്ട്ടിച്ചു വെച്ചിട്ടുള്ള കെസിസി അതിരൂപത നേതൃത്വവും സഭാധികാരികളും കാണിച്ചുകൂട്ടുന്ന എല്ലാ തെമ്മാടിത്തരത്തിനും തലപ്പൊലിയെന്തുന്ന കുറേ ”പെണ്ണിചേച്ചികൾ” അടങ്ങുന്ന KCWA, ചില വൈദികരുടെയും സന്യസ്തരുടെയും അപഥ സഞ്ചാരങ്ങൾക്ക് പുകമറയൊരുക്കുവാൻ D J ഡപ്പാങ്കൂത്തിന്റെ നിഴലിൽ കള്ളിനും കഞ്ചാവിനും അടിമപ്പെടുത്തി ഉപയോഗിച്ചിട്ട് ഒടുവിൽ ഉപേക്ഷിക്കപ്പെടുന്ന K C Y L എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ ഭാവി വാഗ്ദാനങ്ങൾ.
സത്യത്തിൽ ഇവരൊക്കെയും മെത്രാനച്ചന്റെ കാര്യ സാധ്യങ്ങൾക്കു വേണ്ടി വിനിയോഗിക്കപ്പെടുവാൻ അങ്ങേരുടെ ചതിക്കുഴിയിൽ ആണ്ടു പോയിട്ടുള്ളവരാണ്.
നമ്മുടെ മെത്രാന്മാരും കൂര്യയും ഒരുപറ്റം കുർബാന തൊഴിലാളികളും കാട്ടിക്കൂട്ടിയ തെമ്മാടിത്തരങ്ങളിലെ ചിലത് നിങ്ങളുടെ ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടുവരുവാൻ ശ്രമിക്കുകയാണ്.
1. മദ്യപിച്ച് ലക്ക് കെട്ട പുരോഹിതൻ പൊതുമുതൽ നശിപ്പിച്ചത് നാം ഓരോരുത്തരും വീഡിയോ വഴി കണ്ടതാണല്ലോ. ആ പുരോഹിതനെ നിയമത്തിന്റെ മുൻപിൽ നിന്നും രക്ഷപ്പെടുത്തുവാനായി ലക്ഷക്കണക്കിന് രൂപ അതും വിശ്വാസികളുടെ നേർച്ചപ്പണം മോഷ്ടിച്ച് പോലീസുകാർക്കും രാഷ്ട്രീയ നേതാക്കന്മാർക്കും കൈക്കൂലി കൊടുത്ത് യാതൊരുവിധ കേസുകും ഇല്ലാതാക്കിക്കൊണ്ട് ആ പുരോഹിതനെ രേഷപ്പെടുത്തിയത് രൂപത നേതൃതം ആണ്. അദ്ദേഹത്തെത്തന്നെ വീണ്ടും കാരിത്താസ് ആശുപത്രിയുടെ അമരത്ത് ഇരുത്തിയത് വഴി പൗരോഹിത്യം സമൂഹത്തിന് കാണിച്ചു കൊടുക്കേണ്ട മര്യാദകളെ കാറ്റിൽ പറത്തുകയായിരുന്നു കോട്ടയം രൂപത നേതൃത്വം.
പൗരോഹിത്യവും പണവും കയ്യിലുണ്ടെങ്കിൽ ഏത് നിയമത്തെയും കാറ്റിൽ പറത്താം എന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു മൂലക്കാട്ട് മെത്രാനും അനുചരന്മാരും. ഇവന്മാർ യേശുവിനെ ക്രൂശിൽതറച്ച പുരോഹിതരിലും കേമൻമാർ.
2. 15 കോടി രൂപ ചൂതാട്ടത്തിൽ കൂടി നേടാം എന്ന മോഹന വാഗ്ദാനത്തിൽപ്പെട്ട യുവപുരോഹിതന് നഷ്ടമായത് ഒന്നര കോടി രൂപ. ഈ പണം വിശ്വാസികളുടെ നേർച്ച പെട്ടിയിൽ നിന്നും കയ്യിട്ടു വാരിയതല്ലെങ്കിൽ പണത്തിന്റെ ഉറവിടം പൊതുജനങ്ങളെ പ്രത്യേകിച്ചും വിശ്വാസികളെ അറിയിക്കുക എന്നത് രൂപത നേതൃതത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ യാതൊരുവിധ ശിക്ഷണ നടപടിക്കും മുതിരാതെ ആ പുരോഹിതനെ പുതിയ ഒരു ഇടവക വികാരിയായി നിയമിച്ചത് വഴി മൂലക്കാട്ട് മെത്രാനും കൂര്യയും വിശ്വാസികളെ കൊഞ്ഞനം കുത്തികാണിക്കുകയായിരുന്നില്ലേ?
കുറ്റവാളിയായ അതെ പുരോഹിതനും ക്രിസ്തുവിന്റെ ചില മണവാട്ടികളും കൂടി കിഴക്കേ നട്ടാശ്ശേരി പള്ളിയിൽ കാട്ടിക്കൂട്ടിയ വികൃതികളുടെ CCTV ദൃശ്യങ്ങൾ കണ്ടു ബോധ്യപ്പെട്ടിട്ടും അവരെ സംരക്ഷിക്കുകയല്ലേ മൂലക്കാടൻ ചെയ്തത്.
3. കോട്ടയം രൂപത സ്ഥാപിതമായത് എൻഡോഗമസ് ആയിട്ടല്ല എന്ന് കോട്ടയം രൂപതയുടെ ഏറ്റവും വലിയ ഇടവക പള്ളിയായ ഉഴവൂർ പള്ളിയുടെ പൊതുയോഗത്തിൽ പ്രസംഗിക്കുവാൻ ധൈര്യം കാണിച്ച മൂലക്കാട്ട് മെത്രാനോട് ക്നാനായ സമുദായം ഒരു സന്ധിയും കാണിക്കുവാൻ പാടില്ല. അങ്ങനെ ചെയ്താൽ നാം നമ്മുടെ പൂർവ്വപിതാക്കന്മാരോട് കാണിക്കുന്ന കൊടും വഞ്ചനയാണ്.
4. വിളിച്ചു ചൊല്ലൽ എന്ന ക്നാനായ പാരമ്പര്യത്തിന് പുല്ല് വില കൊടുത്തും കൊണ്ട് കുറുമുള്ളൂർ മഠത്തിന്റെ ചാപ്പലിൽ വച്ച് ഒരു വിവാഹം നടത്തിക്കൊടുത്തത് സമുദായ നിയമങ്ങൾക്ക് വിരുദ്ധമാണ് എന്ന് മാത്രമല്ല ക്രിസ്തുവിനു വേണ്ടി വേല ചെയ്യുവാൻ മാതാപിതാക്കളെയും സ്വന്തം ഭവനത്തെയും ഉപേക്ഷിച്ച് കന്യാസ്ത്രീ മാരായ നമ്മുടെ സഹോദരിമാരോട് കാണിച്ച പൈശാചിക ഇടപെടൽ ആയിട്ടേ കാണാനൊക്കൂ.
5. അന്നം തേടി അന്യദേശങ്ങളിൽ ജോലി ചെയ്യുന്ന ക്നാനായ സഹോദരങ്ങളേ നിർബന്ധിച്ച് വടക്കുംഭാഗം രൂപതകളിൽ അംഗത്വം എടുക്കണമെന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ പ്രവാസികളായ നമ്മുടെ സഹോദരങ്ങൾക്ക് കൂദാശ നിഷേധിക്കും എന്നുപറയുന്ന മൂലക്കാടനും അദ്ദേഹത്തിൻറെ ഗുണ്ടകളായ പുരോഹിതരും യഥാർത്ഥത്തിൽ കത്തോലിക്കാ സഭയുടെ പരമപ്രധാനമായ ലക്ഷ്യം പോലും നിറവേറ്റാൻ മടിക്കുകയാണ്. അതോടൊപ്പം മാർപ്പാപ്പയുടെ കൽപ്പനകളെ പോലും കാറ്റിൽ പറത്തുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്.
6. ക്നാനായക്കാരുടെ മലബാർ കുടിയേറ്റത്തിന്റെ ചരിത്രസ്മര സ്മാരകമായ രാജപുരം പള്ളി കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇടിച്ചു പൊളിച്ച് കളഞ്ഞത് വഴി മുലക്കാടനും പണ്ടാരശ്ശേരിയും കൂരിയായും കൂടി മലബാർ ക്നാനായ പൈതൃകത്തെയാണ് നശിപ്പിച്ചത്; സീറോ മലബാറിന് വേണ്ടി ക്നാനായ പൈതൃകത്തെ ഇല്ലായ്മ ചെയ്തത്.
പഴയ പള്ളി നിലനിർത്തിക്കൊണ്ട് പുതിയ പള്ളി വേറെ ഒരു സ്ഥലത്ത് പണിതാൽ പഴയ പള്ളിയുടെ മെയിന്റനൻസ് ചെയ്യുവാൻ പണമില്ല എന്നതായിരുന്നു ഒരു വാദം. വിയാനിഹോമിൽ താമസിക്കുന്ന അച്ഛന്മാരുടെ ചെലവിന് വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് ഓരോ ഇടവക പള്ളികളിൽ നിന്നും പിഴിഞ്ഞെടുക്കുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന പണത്തിന്റെ ചെറിയ ഒരഅംശം ഉപയോഗിച്ച് ഈ ക്നാനായ പൈതൃകങ്ങളും ചരിത്ര രേഖകളും സ്മാരകങ്ങളും നിലനിർത്തുവാൻ വേണ്ട മുൻകരുതൽ സ്വീകരിക്കുവാൻ കഴിയാത്ത മൂലക്കാട്ട് മാത്യു മെത്രാച്ചാ നിങ്ങൾ കോട്ടയം രൂപതയ്ക്കും ക്നാനായ സമുദായത്തിനും ഒരു ബാധ്യതയാണ്.
പ്രിയ ക്നാനായ സഹോദരങ്ങളെ ഒരു ഇട്ടികണ്ണപ്പൻ റാന്നി പള്ളിയിൽ നടന്ന യോഗത്തിൽ വച്ച് പറഞ്ഞു വെറും 3 പള്ളികളിൽ മാത്രമാണ് രാജപുരം പള്ളി പൊളിച്ചതിന് എതിരെ പ്രതിഷേധിച്ചെന്ന്. ഇത് തീർച്ചയായും നമ്മളോട് ഉള്ള (സമുദായ സ്നേഹികളോട്) വെല്ലുവിളിയാണ്. നമ്മൾ പ്രതികരിക്കേണ്ട സമയമാണ് പ്രതിഷേധിക്കേണ്ട സമയമാണിത്.
നമ്മുടെ ഓരോ ദേവാലയാ അംഗണങ്ങളും ഈ വരുന്ന ഞായറാഴച്ച കുർബാനക്ക് ശേഷം നമ്മുടെ മെത്രാന്മാർക്കും കൂരിയായ്ക്കും എതിരെ പ്രതിഷേധിക്കാൻ വേണ്ട കരുത്തുള്ളതായി മാറട്ടെ എന്ന് പ്രത്യാശിക്കുന്നു.
- സാജൻ കുന്നുംപുറത്ത്, കിടങ്ങൂർ