മൂലക്കാട്ട് മാത്യു കോട്ടയം രൂപതയുടെ അടിത്തറ മാന്തും!

ഒരു ക്നാനായക്കാരനായത് കൊണ്ട് കോട്ടയം രൂപതാ മെത്രാനായ മാത്യു മൂലക്കാട്ടിന്റെ കുല ദ്രോഹങ്ങൾ മലബാർ കുടിയേറ്റ ചരിത്ര സ്മാരകങ്ങളിൽ ഒന്നായി എന്നും വിളങ്ങി നിൽക്കേണ്ടിയിരുന്ന രാജപുരം ഇടവക ദേവാലയത്തിന്റെ ഇടിച്ചു നിരത്തലിൽ എത്തി നിൽക്കുമ്പോൾ നമ്മൾ തെക്കും ഭാഗ ജനത ഉണർന്നെഴുന്നേറ്റേ മതിയാവൂ. 

മന്ത്രിമാരുടെ ഒത്താശയിൽ,  പോലീസ് അധികാരികളുടെ അനാസ്ഥയിൽ  എന്തഴിമതിക്കും തയ്യാറാവുകയും കൂട്ട് നിൽക്കുകയും ചെയ്യുന്ന മൂലക്കാട്ട് മെത്രാനും അങ്ങേര്ക്ക്ഒത്താശ ചെയുവാൻ മാത്രം വിധിക്കപ്പെട്ടിട്ടുള്ള കോട്ടയം രൂപതയിലെ വൈദീകരും ഇന്ന് തെക്കും ഭാഗർക്കിടയിലെ അസുര വിത്തുക്കൾ എന്ന് കണ്ട് അവയെ പിഴുതെറിയുന്നില്ലെങ്കിൽ, നമ്മൾ ക്നാനായക്കാർ ഓരോരുത്തരും ലജ്ജിച്ചു സ്വയം തല താഴ്ത്തേണ്ടി വരും.

Post a Comment

Previous Post Next Post