കൂദാശാ നിഷേധങ്ങളിൽ പ്രതിഷേധിച്ചു യൂ കെ കെ സീ എ കൂദാശാ നിഷേധത്തിലുടെയും ക്നാനായകത്തോലിക്കാ സമുദായ വിരോധം...

 

അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാന്,

ജീവിതമാർഗ്ഗം തേടി മറുനാടുകളിൽ പോയവരായാലും, ജൻമം കൊണ്ടും കർമ്മം കൊണ്ടും ക്നാനായക്കാരായവരുടെ, ക്നാനായ തനിമയും പാരമ്പര്യവും സംരക്ഷിയ്ക്കുന്നവരുടെ ആകുലതകൾക്ക് അഭിവന്ദ്യ പിതാവ് ചെവി കൊടുക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു. UK യിലെ ക്നാനായക്കാരെ ഒരുമിച്ച് നിർ ത്തുന്ന, ക്നാനായക്കാർക്ക് വിശ്വാസമുള്ള ഒരു സംഘടന യാണ് UKKCA. ദിവസങ്ങൾക്ക് മുമ്പ് നടന്ന കൺവൻഷനിലും ആയിരങ്ങൾ പങ്കെടുത്തത് അങ്ങേക്ക് അറിവുള്ളതാണല്ലോ. UK യിലെ മഹാഭൂരിപക്ഷം കാനായക്കാരും ഒറ്റക്കെട്ടായി കാ നായക്കാർ എന്ന ഒറ്റ വികാരത്തിൽ ഒരുമിച്ച് നിൽക്കുന്നത് ക്നാനായക്കാരുടെ മെത്രാപ്പോലീത്ത എന്ന നിലയിൽ അങ്ങേക്ക് ഹിതകരവും അഭിമാനകരവുമാണെന്ന് കരുതുന്നു.

ബഹുമാനപ്പെട്ട UKKCA പ്രസിഡന്റ് സിബി കണ്ടത്തിലിന്റെ മകൻ ഡാരൺ സിബിയുടെ വിവാഹം എന്ന കൂദാശ നിഷേധി ച്ചതിൽ ഞങ്ങളുടെ കടുത്ത പ്രതിഷേധം അറിയിക്കുന്നു. ഡാരൺ സിബി ക്നാനായക്കാരനാണെന്ന് തെളിയിക്കുന്ന കിടങ്ങൂർ പള്ളി വികാരിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. ഡാരന്റെ പ്രതിശ്രുത വധുവും ക്നാനായക്കാരിയാണ്. വിവാഹ ആവശ്യ വുമായി ബന്ധപെട്ടു ശ്രീ. സിബി കണ്ടത്തിൽ കൂരിയായിക്ക് അയച്ച കത്തിന് ഒരു മറുപടി നൽകുവാനുള്ള സാമാന്യ മര്യാ ദ പോലും കോട്ടയം അതിരൂപതയുടെ ഭാഗത്തുനിന്നും ഉണ്ടാ കാ തിരുന്നത് തികച്ചും അപമാനകരമാണ്. ഈ ആവശ്യത്തിന് UK ക്നാനായ മിഷൻ Co ordinator ക്ക് Email അയയ്ക്കുകയും നേരിൽ ചർച്ച നടത്തുകയും ചെയ്തതാണ്. പ്രതിശ്രുത വരനും വധുവും മാർ ജോസഫ് സ്രാമ്പിക്കൽ മെത്രാനെ കണ്ടുപോലും വിവാഹം നടത്തിതരണമെന്ന് അപേക്ഷിച്ചതാണ്.

UK യിൽ നിന്ന് വാങ്ങിയ കത്തുമായി നിലവിലെ UKKCA ഭാര വാഹിയുടെ തന്നെ മകളുടെ വിവാഹം നാട്ടിൽ വച്ച് നടത്തിയിട്ടുള്ളതാണ്. 

കിടങ്ങൂർ പള്ളി വികാരിയുടെ കത്ത് പരിശോധിച്ച് ഇവിടുത്തെ ക്നാനായ മിഷൻ വൈദികർക്ക് വിവാഹം നടത്തിക്കൊടുക്കാ നാവാതെ, കിടങ്ങൂർ പള്ളി വികാരിയുടെ കത്തിനും ക്നാനായ ക്കാരുടെ കൂദാശകൾ പോലും നടത്താനാവാത്ത മിഷൻ വൈദികർക്കും യാതൊരു വിലയുമില്ലാതെയാക്കി UKയിലെ ക്നാനായക്കാരെ വടക്കുംഭാഗതൊഴുത്തിൽ കെട്ടുന്ന രീതി അപലപനീയവും അപ ഹാസ്യവുമാണ്.

Endogamous അല്ലാത്ത ഒരു രൂപതയിൽ ചേർന്നാൽ മാത്രമേ വിവാഹം നടത്തൂ എന്ന നിലപാടിലൂടെ UKയിലെ കോട്ടയം രൂപതക്കാരായ ചെറുപ്പക്കാർ കോട്ടയം അതിരൂപത ഉപേക്ഷിച്ചു ക്നാനായ യാക്കോബായ പോലുള്ള മറ്റ് സംവിധാനങ്ങളിൽ ചേർന്ന് അല്ലെങ്കിൽ കത്തോലിക്കാ സഭാ സംവിധാനം തന്നെ ഉപേക്ഷിച്ചു പോയി തങ്ങളുടെ കൂദാശകൾ നടത്തുവാൻ നിർബന്ധിതരാകുന്നതിന്റെ പൂർണ്ണ ഉത്തരവാദിയായ കോട്ടയം അതിരൂപതാധ്യക്ഷന്റെ നിലപാടിനോട് ഞങ്ങൾക്കുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നു.


വളരെ വേദനയോടെ,

സിറിൾ പനംകാല (ജനറൽ സെക്രട്ടറി)

റോബി മേക്കര (ട്രഷറർ)

ഫിലിപ്പ് പനത്താനത്ത് (വൈസ് പ്രസിഡന്റ്)

ജോയി പുളിക്കീൽ (ജോയിന്റ് സെക്രട്ടറി)

റോബിൻസ് പഴുക്കായിൽ (ജോയിന്റ് ട്രഷറർ)

ലൂബി മാത്യൂസ് (അഡൈ്വസർ)

മാത്യു പുളിക്കത്തൊട്ടി (അഡൈ്വസർ)

Post a Comment

Previous Post Next Post